സീബ്ര വരകള്‍ മാഞ്ഞു തുടങ്ങിയിട്ട് മാസങ്ങള്‍; അപകട ഭീഷണിയില്‍ തിരൂര്‍ക്കാട്

Share to

Perinthalmanna Radio
Date: 05-12-2024
———————————————–
This News Sponsored by
———————————————
*ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ*

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————

തിരൂർക്കാട്: കോഴിക്കോട്- പാലക്കാട് റോഡിലെ പ്രധാന ടൗണായ തിരൂർക്കാട് സ്കൂള്‍പടിയിലെ സീബ്രാ വരകള്‍ മാഞ്ഞു തുടങ്ങിയിട്ട് മാസങ്ങള്‍. ഇത് അപകട ഭീഷണിയുയർത്തുന്നുണ്ട്. ബുധനാഴ്ച ഇവിടെയുണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

ഹൈസ്കൂള്‍, ഓർഫനേജ്, കോളജുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്ന പ്രധാന അങ്ങാടിയാണ് സ്കൂള്‍പടി. വിദ്യാർഥികള്‍ക്കും നാട്ടുകാർക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ ഒരുക്കിയ സീബ്രാ വരകളാണ് മാഞ്ഞു കിടക്കുന്നത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ദിനേന റോഡ് മുറിച്ചുകടക്കാൻ സീബ്രാ വരകള്‍ ഉപയോഗപ്പെടുത്തുന്നത്. തിരൂർക്കാട് ജങ്ഷൻ മുതല്‍ റോഡ് ദീർഘദൂരം കാണാവുന്ന വിധത്തിലായതിനാല്‍ വാഹനങ്ങള്‍ അമിത വേഗതയിലാണ് സഞ്ചരിക്കാറുള്ളത്. നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചതായും നാട്ടുകാർ പറയുന്നു.

റോഡു സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും പി.ടി.എ, എസ്.എം.സി ഭാരവാഹികളും ദേശീയപാത അധികൃതർക്കും മറ്റും നിവേദനം നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ, വെല്‍ഫെയർ പാർട്ടി എന്നീ സംഘടനകളും ആവശ്യവുമായി രംഗത്തുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *