
Perinthalmanna Radio
Date: 05-12-2024
പെരിന്തൽമണ്ണ: അപകടങ്ങൾ തുടർക്കഥയായ പെരിന്തൽമണ്ണ പാതായ്ക്കര വളവിൽ വീണ്ടും അപകടം. ശബരിമലയിൽ നിന്നും തീര്‍ഥാടന യാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കരിങ്കല്ലത്താണി സ്വദേശികൾ സഞ്ചരിച്ച കാറാണ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. വാഹനത്തിൽ ഒരു കുട്ടിയടക്കം ആഞ്ച് പേർ ഉണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പരുക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു അപകടം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
