റേഷൻ മസ്റ്ററിങ് ഈ മാസം 15ന് മുമ്പ്  പൂർത്തിയാക്കണമെന്ന് മന്ത്രി

Share to

Perinthalmanna Radio
Date: 07-12-2024

———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————

ഈ മാസം 15ന് മുമ്പ് കാർഡുടമകൾ റേഷൻ മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. മഞ്ഞ, പിങ്ക് വിഭാഗത്തിൽപ്പെട്ട 1.54 കോടി പേരാണ് മസ്റ്ററിങ്ങിൽ പങ്കെടുക്കേണ്ടത്. ഇതുവരെ 87 ശതമാനം പേർ മസ്റ്ററിങ് പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കുടപ്പനക്കുന്നിൽ ഫ്രീമെൻസ് ക്ലബിൽ സംഘടിപ്പിച്ച മസ്റ്ററിങ് ക്യാമ്പ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയും വലിയൊരു വിഭാഗം മസ്റ്ററിങ്ങിൽ താൽപര്യം കാണിക്കാതെ മുന്നോട്ടു പോകുകയാണ്. ഇത്തരക്കാരുടെ അരിവിഹിതം കേന്ദ്രസർക്കാർ ഒഴിവാക്കിയാൽ അവർക്ക് ഭക്ഷ്യവിഹിതം നൽകാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

95,154 പേർ ഫേസ് ആപ്​ വഴി മസ്റ്ററിങ് നടത്തിയിട്ടുണ്ട്. കിടപ്പുരോഗികളായവരുടെ വീടുകളിൽപോയി മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. താലൂക്ക് തലത്തിൽ നടത്തിവരുന്ന ക്യാമ്പുകളിൽ ഫേസ് ആപ്​, ഐറിസ് സ്‌കാനർ മുഖേനയുള്ള അപ്‌ഡേഷൻ സൗകര്യം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *