
Perinthalmanna Radio
Date: 08-12-2024
പെരിന്തൽമണ്ണ: 2023-24 വർഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ 10 റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് 30 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി നജീബ് കാന്തപുരം എംഎൽഎ അറിയിച്ചു.
മേലാറ്റൂർ പഞ്ചായത്തിലെ മലാംകുത്ത് ക്ഷേത്രം റോഡ്(2 ലക്ഷം), മനഴി -പാച്ചാത്തുംപാറ റോഡ്(4 ലക്ഷം), മനഴി-തോണിക്കരക്കുണ്ട് റോഡ്(2 ലക്ഷം), ഒലുപ്പുഴ-പുഴ റോഡ്(4 ലക്ഷം), മറ്റത്തൂർ-പോക്കർ സ്മാരക റോഡ്(3 ലക്ഷം), തോണിപ്പാടം-അംഗൻവാടി റോഡ്(3 ലക്ഷം), ഏലക്കര-കരിക്കത്തോട് റോഡ്(3 ലക്ഷം), സാഹിബുംപടി കളത്തിൽകുണ്ട് ഫൂട്പാത്ത്(4 ലക്ഷം), രണ്ടാം മൈൽ-പാമ്പുറക്കാംകുണ്ട് റോഡ്(3 ലക്ഷം), കുന്നത്ത് കോളനി റോഡ്(2 ലക്ഷം) എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്. സാങ്കേതികാനുമതി ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
