വൈദ്യുതിക്ക് സർചാർജടക്കം ഈ മാസം കൂടുതൽ നൽകേണ്ടത് യൂണിറ്റിന് 36 പൈസ

Share to

Perinthalmanna Radio
Date: 08-12-2024

———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
_കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————

വൈദ്യുതിക്ക് ഈ മാസം അധികം നൽകേണ്ടി വരുന്നത് യൂണിറ്റിന് 36 പൈസ. 19 പൈസ സർച്ചാർജും കൂടി നൽകേണ്ടി വരുന്നതുകൊണ്ടാണിത്. സർച്ചാർജ് കണക്കാക്കാതെയാണ് എല്ലായ്പ്പോഴും നിരക്ക് കൂട്ടുന്നത്. ഈ വർഷം യൂണിറ്റിന് 16-ഉം അടുത്തരണ്ടുവർഷത്തേക്ക് 12 പൈസയും വർധിപ്പിച്ചെന്നാണ് റെഗുലേറ്ററി കമ്മിഷൻ അറിയിച്ചത്. എന്നാലിത് ഫലത്തിൽ യഥാക്രമം 16.94-ഉം 12.68 പൈസയും വരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകൂട്ടൽ.

ഇതിന് പുറമേയാണ് 19 പൈസ സർച്ചാർജ് നൽകേണ്ടിവരുന്നത്. കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയുമാണ് ഇപ്പോൾ സർച്ചാർജ്. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവിൽ താത്കാലികമായുണ്ടാവുന്ന വർധനയാണ് സർച്ചാർജിലൂടെ ഈടാക്കുന്നത്. അടുത്തമാസവും സർച്ചാർജ് ഒഴിവാകില്ല. കെ.എസ്.ഇ.ബി. ചുമത്തുന്ന പത്തുപൈസ തുടരാനാണ് സാധ്യത.

ഈ വർഷം ഏപ്രിൽ മുതൽ ജൂലായ് വരെ വൈദ്യുതി വാങ്ങാൻ 37 കോടി അധികം ചെലവിട്ടത് പിരിച്ചെടുക്കാൻ ഡിസംബറിൽ യൂണിറ്റിന് 17 പൈസകൂടി സർച്ചാർജ് അനുവദിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷ ഇതുവരെ റെഗുലേറ്ററി കമ്മിഷൻ പരിഗണിച്ചിട്ടില്ല. കമ്മിഷൻ തീരുമാനിക്കുന്ന മുറയ്ക്ക് അതും നൽകേണ്ടിവരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *