
Perinthalmanna Radio
Date: 11-12-2024
കൊളത്തൂർ ∙ ഫ്രീസ്‌റ്റൈൽ ഫുട്ബോളിൽ അദ്ഭുത പ്രകടനവുമായി എട്ടാം ക്ലാസ് വിദ്യാർഥി. എടപ്പലം പിടിഎംവൈഎച്ച്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ കെ.ടി.നജാദ് ആണ് വിസ്മയ പ്രകടനവുമായി സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. പട്ടാമ്പി ഉപജില്ല സുബ്രതോ ഫുട്ബോളിൽ ഇത്തവണ സബ്ജൂനിയർ വിഭാഗം ജേതാക്കളായ എടപ്പലം പിടിഎം സ്കൂൾ ടീമിൽ അംഗമാണ്. കെ.ടി.നജാദിന്റെ ഫുട്ബോൾ ഫ്രീ സ്റ്റൈലിലെ വ്യത്യസ്ത പ്രകടനങ്ങൾ കണ്ട് വിവിധ വേദികളിലേക്കും ക്ഷണം ലഭിക്കുന്നുണ്ട്. മൂർക്കനാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ കണക്കൻതൊടി അബ്ദുൽ ഗഫൂറിന്റെയും ഖദീജയുടെയും മകനാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
