മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതിയൊരുക്കി അങ്ങാടിപ്പുറം പഞ്ചായത്ത്

Share to

Perinthalmanna Radio
Date: 11-12-2024

അങ്ങാടിപ്പുറം: മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതിയൊരുക്കി അങ്ങാടിപ്പുറം പഞ്ചായത്ത്. സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി. തിരൂർക്കാട് സംസ്ഥാന പാതയോരത്ത് 3000 ചതുരശ്ര അടിയിൽ ആധുനിക രീതിയിൽ നിർമിച്ച പുതിയ എംസിഎഫ് നാളെ മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ ജനസാന്ദ്രതയുള്ള പഞ്ചായത്തിൽ ഇതുവരെയും സ്ഥിരം എംസിഎഫ് ഇല്ലായിരുന്നു. പുതിയ കമ്പനിയുടെ പ്രവർത്തനരീതി മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും നേരിൽ കണ്ടു വിലയിരുത്തിയിരുന്നു. പഞ്ചായത്തിൽ ഹരിത കർമ സേനയിൽ പ്രവർത്തിക്കാൻ ആളെ കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എംസിഎഫ് ഘട്ടംഘട്ടമായി കൂടുതൽ വിപുലപ്പെടുത്താനും പദ്ധതിയുണ്ട്. നിലവിൽ മാലിന്യ ശേഖരണത്തിന് 2 വാഹനങ്ങളേയുള്ളൂ. വാഹനങ്ങളുടെ എണ്ണം കൂട്ടാനും പദ്ധതിയുണ്ട്. നേരത്തെ ക്ലീൻ കേരള കമ്പനി മാലിന്യ സംസ്കരണം ഏറ്റെടുത്തെങ്കിലും കാര്യക്ഷമമല്ലാത്തതിനാൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

പുതിയ സംവിധാനം കാര്യക്ഷമമാകുന്നതോടെ പഞ്ചായത്ത് മാലിന്യ സംസ്‌കരണത്തിൽ ജില്ലയ്ക്കു തന്നെ മാതൃകയാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *