
Perinthalmanna Radio
Date: 13-12-2024
അങ്ങാടിപ്പുറം: ഗ്രാമ പഞ്ചായത്തിന്റെ പുതിയ എം.സി.എഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സഈദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ അധ്യക്ഷത വഹിച്ചു.
എഴുപതിനായിരത്തിലധികം ജനസംഖ്യയുള്ള അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തില്‍ സ്ഥിരമായി മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്തത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് മൂവായിരത്തിലധികം ചതുരശ്രയടിയലധികം വിസ്തീര്‍ണത്തില്‍ എം.സി.എഫ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതോടുകൂടി മാലിന്യ പ്രശ്നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകും. ആവശ്യമായി വന്നാല്‍ എം.സി.എഫ് വിപുലീകരിക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്. ഡി.ജെ.എസ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് തിരൂര്‍ക്കാട് സംസ്ഥാനപാതക്ക് സമീപത്ത് ആധുനിക രീതിയില്‍ എം.സി.എഫ് സജ്ജീകരിച്ചിട്ടുള്ളത്.
എം.സി.എഫിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പൊതുജനങ്ങള്‍, വ്യാപാരികള്‍ എന്നിവര്‍ക്കും മാലിന്യസംസ്കരണ വിഷയത്തില്‍ ഏറെ ആശ്വാസം പകരും. എക്കാലത്തും വലിയതോതില്‍ വിമര്ശനങ്ങളുണ്ടാകുന്ന മാലിന്യസംസ്കരണവിഷയത്തിന് ഇതോടെ പരിഹാരമാകുമെന്ന് അഡ്വ. എ.കെ. മുസ്തഫ പറഞ്ഞു.
ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുനില്‍ബാബു വാക്കാട്ടില്‍, ഫൗസിയ തവളേങ്ങല്‍, സലീന ടി, സെക്രട്ടറി സുഹാസ് ലാല്‍, അംഗങ്ങളായ ദാമോദരന്‍ കാക്ക കുന്നുമ്മല്‍ അനില്‍ പുലിപ്ര, അന്‍വര്‍ കെ.ടി, ഷിഹാബ് പി.പി, കോറാടന്‍ റംല, ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
