അമ്മിനിക്കാട്ടെ പുലി ഭീതി; അധികൃതർക്ക് നിസ്സംഗതയെന്ന് ആക്ഷേപം

Share to

Perinthalmanna Radio
Date: 13-12-2024

പെരിന്തൽമണ്ണ:  അമ്മിനിക്കാട് പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവി പോത്തിനെ കടിച്ചു കൊന്ന സംഭവത്തിൽ അധികൃതർക്ക് നിസ്സംഗതയെന്ന് ആക്ഷേപം. കഴിഞ്ഞ 8ന് രാവിലെയാണ് അമ്മിനിക്കാട് കോലഞ്ചേരി റിനോജിന്റെ പോത്തിനെ കടിച്ചുകൊന്ന നിലയിൽ സ്ഥലത്ത് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന മറ്റൊരു പോത്ത് ഓടി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. അന്നു തന്നെ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പിറ്റേന്ന് ഇതേ സ്ഥലത്ത് വീണ്ടും അജ്ഞാത ജീവിയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്ത് മണ്ണിൽ കാൽപാദങ്ങൾ കണ്ടെത്തിയതിനു പുറമേ ചത്ത പോത്തിന്റെ ശരീര ഭാഗങ്ങൾ നഷ്ടപ്പെട്ടതായും കണ്ടെത്തി. ഇതേ തുടർന്ന് അന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വൈകിട്ടോടെ അധികൃതർ ക്യാമറയും സ്ഥാപിച്ചു. ഈ ക്യാമറ പിറ്റേന്ന് തന്നെ അധികൃതർ പരിശോധനയ്ക്കായി എടുത്തു മാറ്റിയിരുന്നു. അതേ സമയം ഈ ക്യാമറയിലെ ദൃശ്യങ്ങൾ ഇതുവരെയും പരിശോധിക്കാൻ സാധിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. പ്രദേശവാസികൾ ഭീതിയിലും ആശങ്കയിലുമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *