
Perinthalmanna Radio
Date: 15-12-2024
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
പട്ടാമ്പി : ഭാരതപ്പുഴയ്‌ക്ക് കുറുകെ പട്ടാമ്പിയിൽ നിർമിക്കുന്ന പുതിയ പാലത്തിന് കരാർ ക്ഷണിച്ചു. ഇതിന്റെ ഭാഗമായി കിഫ്ബി, കേരള റോഡ്ഫണ്ട് ബോർഡ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പാലത്തിന്റെ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു. കിഫ്ബി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ചചെയ്തു.
50 മീറ്റർ നീളവും 13.5 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. 52 കോടി 58 ലക്ഷം രൂപയ്ക്കാണ് കരാർ ക്ഷണിച്ചിട്ടുള്ളത്. ഡിസംബർ 26-നാണ് കരാർ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി.
പ്രദേശവാസികൾക്ക് തൃപ്തികരമായ വിധത്തിൽ തന്നെ നഷ്ട പരിഹാരം നൽകി ഭൂമി ഏറ്റെടുത്ത് പദ്ധതി പൂർത്തീകരിക്കുമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അറിയിച്ചു. സാങ്കേതികാനുമതി ലഭിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് പ്രളയത്തെ തുടർന്ന് പദ്ധതിയുടെ അപ്രൂവ് ചെയ്ത രൂപ രേഖയിലടക്കം മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു. പാലത്തിന്റെ കിഴക്കു വശത്തുകൂടെ റെയിൽവേലൈൻ പോകുന്നതു കൊണ്ടുതന്നെ ഒരു പരിധിയിലധികം ഉയരത്തിൽ പാലം നിർമാണം സാധ്യവുമായിരുന്നില്ല.
രൂപരേഖയിൽ നിരവധിതവണ മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു. നിലവിൽ തൃശ്ശൂർ, മലപ്പുറം ജില്ലകളുടെ കവാടമായ പട്ടാമ്പിയിൽ കുപ്പിക്കഴുത്തായാണ് പട്ടാമ്പിപാലം നിൽക്കുന്നത്. 2018, 2019, 2024 വർഷങ്ങളിൽ പട്ടാമ്പിപാലം കവിഞ്ഞ് പുഴയൊഴുകി. ഇതോടെ ദിവസങ്ങളോളം പാലം അടച്ചിടേണ്ടി വന്നു. യാത്രക്കാർക്ക് പട്ടാമ്പി കടക്കാൻ ഷൊർണൂർ, തൃത്താല വഴി ചുറ്റിത്തിരിഞ്ഞ് പോകേണ്ടി വന്നിരുന്നു. ഉയരമുള്ള പാലം പട്ടാമ്പിയിൽ നിർമിക്കണമെന്നത് ഒരുപതിറ്റാണ്ടിലധികമായുള്ള ആവശ്യമാണ്. മാറിമാറി വരുന്ന സർക്കാരുകൾ ഇടപെടൽ നടത്തുമെങ്കിലും പാലം യാഥാർഥ്യമായില്ല.
പട്ടാമ്പി പഴയകടവിനെയും ഞാങ്ങാട്ടിരിയെയും ബന്ധിപ്പിച്ചാണ് പുതിയപാലം വരുന്നത്. നിലവിലെ പാലം അമ്പത് വർഷങ്ങൾക്കുമുമ്പ് അന്നത്തെ വാഹനത്തിരക്കിനനുസരിച്ച് കോസ് വേ ആയാണ് പണിതിട്ടുള്ളത്. വീതികുറഞ്ഞ പാലത്തിൽ ബലമേറിയ കൈവരികളോ നടപ്പാതയോ ഇല്ലാത്തതും പ്രശ്‌നമാണ്. രണ്ട് വലിയവാഹനങ്ങൾ വന്നാൽ പാലത്തിൽ ഗതാഗതം കുരുങ്ങുന്ന സ്ഥിതിയാണ്. പാലത്തിൽ ഗതാഗതക്കുരുക്ക് വന്നാൽ ഞാങ്ങാട്ടിരിവരെ കുരുക്കനുഭവപ്പെടും പട്ടണത്തിലും വാഹനത്തിരക്കേറും. പുതിയപാലം വന്നാൽ പട്ടാമ്പിയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാവും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
