മങ്കടയിലെ ഉന്നത വിജയികളെ എംഎൽഎ അനുമോദിച്ചു

Share to

Perinthalmanna Radio
Date: 15-12-2024

മങ്കട:  മണ്ഡലത്തിൽ നിന്ന് വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മഞ്ഞളാംകുഴി അലി എംഎൽഎ അനുമോദിച്ചു.

എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികളെയുമാണ് അനുമോദിച്ചത്. 600 വിദ്യാർഥികൾ ഉപഹാരം ഏറ്റുവാങ്ങി. മത്സര പരീക്ഷകൾക്കുള്ള പരിശീലനം സൗജന്യമായി ലഭ്യമാക്കുമെന്ന് എംഎൽഎ പറഞ്ഞു. മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ടി.പി.ഹാരിസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.അസ്‌ഗർ അലി, കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മാജിദ് വാഫി, എം.മൊയ്‌തു, വാക്കാട്ടിൽ സുനിൽ ബാബു, ഹാലിയ ജഹ്ഫർ, പി.പി.ശിഹാബ്, അനീസ് വെള്ളില, അബു താഹിർ തങ്ങൾ, ഹാരിസ് കളത്തിൽ, മുഹമ്മദലി മഞ്ഞളാംകുഴി, ലത്തീഫ് അസ്‌ലം, സമീർ ബാബു മൂന്നാക്കൽ, ഹാഷിം അരിപ്ര, കെ.ഡാനിഷ്, നിഹാസ്‌ ചോലയിൽ, അബ്ദുൽ മജീദ്, ഇബ്രാഹിം പുത്തൻവീട്, സന ഷെറിൻ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *