
Perinthalmanna Radio
Date: 17-12-2024
മലപ്പുറം: കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കു വേണ്ടി അധിക ഭൂമിക്ക് അതിർത്തി നിർണയം ജില്ലയിൽ പൂർത്തിയായി.
ചെമ്പ്രശ്ശേരി, കരുവാരകുണ്ട്, കാരക്കുന്ന്, അരീക്കോട്, വാഴക്കാട്, വാഴയൂർ, ചീക്കോട്, വെട്ടിക്കാട്ടിരി വില്ലേജുകളിൽനിന്നായി 11.12 ഹെക്ടർ ഭൂമിയാണ് അധികമായി ഏറ്റെടുക്കുന്നത്. വാഴയൂർ വില്ലേജിൽ ബാക്കിയുള്ള സ്ഥലത്ത് ഇന്നുകൂടി അതിർത്തി നിർണയിക്കും.
കരുവാരകുണ്ട് വില്ലേജിൽ ഇരിങ്ങാട്ടിരിയിൽ 800 മീറ്റർ നീളത്തിൽ അധിക ഭൂമിയുടെ അതിർത്തി നിർണയം ഇന്നലെ ഡപ്യൂട്ടി കലക്ടർ ഡോ.ജെ.ഒ.അരുണിന്റെ നേതൃത്വത്തിൽ നടന്നു.
അധിക ഭൂമി ഏറ്റെടുക്കുന്ന ഭാഗങ്ങളിൽ ഹൈവേയ്ക്ക് 60 മീറ്റർ വീതിയുണ്ടാകും. നേരത്തേ 45 മീറ്റർ വീതിയിലാണു ഭൂമി ഏറ്റെടുത്തത്. റോഡിന്റെ ഇരുഭാഗങ്ങളിലുമായി 15 മീറ്റർ വീതിയിലാണ് അധികമായി ഭൂമി എറ്റെടുക്കുന്നത്.
അധിക ഭൂമി ഏറ്റെടുക്കുന്നതോടെ ഏതാനും കുടുംബങ്ങൾക്കുകൂടി വീടുകൾ നഷ്ടപ്പെടും. ടോൾ ബൂത്തുകൾക്കും ചരക്കുവാഹനങ്ങൾ നിർത്തിയിടാനും ഡ്രൈവർമാർക്ക് വിശ്രമിക്കുന്നതിനു സൗകര്യമൊരുക്കാനുമാണ് അധിക ഭൂമി ഏറ്റെടുക്കുന്നത്.
വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, കരുവാരകുണ്ട്, എടപ്പറ്റ വില്ലേജുകളിലൂടെയാണു പാത പോകുന്നത്. 53 കിലോമീറ്റർ ദൂരത്തിലാണു ഹൈവേ ജില്ലയിലൂടെ കടന്നു പോകുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
