
Perinthalmanna Radio
Date: 17-12-2024
മേലാറ്റൂർ : പതിറ്റാണ്ടുകളായി അവഗണക്കപ്പെട്ടു കിടന്നിരുന്ന മേലാറ്റൂർ ലക്ഷംവീട്-എടയാറ്റൂർ റോഡിന്റെ നവീകണം തുടങ്ങി. നജീബ് കാന്തപുരം എം.എൽ.എ. നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി. റമീഷ അധ്യക്ഷത വഹിച്ചു. വി. കമലം, യു.ടി. മുൻഷിർ, പി.പി. കബീർ, പി. ഹിഷാം, വി. ത്വയിബ്, വി.ഇ. ശശിധരൻ, ആയിഷ, റഷീദ് മേലാറ്റൂർ തുടങ്ങിയവർ പ്രസംഗിച്ചു. പി.എം.ജി.എസ്.വൈ. പദ്ധതിയിൽ അനുവദിച്ച 8.60 കോടി രൂപ ചെലവിലാണ് ഏഴരക്കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് അത്യാധുനിക രീതിയിൽ നവീകരിക്കുന്നത്. 14 ഓവുപാലത്തിന്റെ പുതുക്കിപ്പണി, രണ്ടായിരം മീറ്റർ നീളത്തിൽ ഓവുചാൽ നിർമാണം തുടങ്ങിയവയും റോഡ് നവീകരണത്തിന്റെ ഭാഗമായി നടക്കും. മേലാറ്റൂർ -പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
