
Perinthalmanna Radio
Date: 18-12-2024
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ആചാരപ്രകാരം പൂരം കുറിക്കൽ ചടങ്ങ് നടന്നു. ഇന്നലെ രാത്രി ശ്രീമൂലസ്ഥാനത്ത് പൂജയ്ക്കു ശേഷം തന്ത്രി, ട്രസ്റ്റി പ്രതിനിധികൾ, ക്ഷേത്രം ഭാരവാഹികൾ, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർക്ക് അഭിമുഖമായി ക്ഷേത്രം കാവുടയ നായർ ബാലചന്ദ്രൻ പൂരം കുറിക്കുകയല്ലേ എന്ന് അനുവാദം ചോദിച്ച ശേഷം നിലവിളക്ക് കൊളുത്തിയതോടെ ചടങ്ങ് പൂർണമായി.
ഇതോടെ 2025 ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന 11 ദിവസം നീളുന്ന വള്ളുവനാടിന്റെ മഹോത്സവമായ തിരുമാന്ധാംകുന്ന് പൂരം ഉത്സവത്തിനു പ്രാരംഭ തുടക്കമായി.
ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ, അസി.മാനേജർ എ.എൻ.ശിവപ്രസാദ്, ക്ഷേത്രം ജീവനക്കാർ ട്രസ്റ്റി പ്രതിനിധികളായ കൃഷ്ണകുമാർ രാജ, ദിവാകര വർമരാജ, പ്രകാശൻ രാജ, ഹരീഷ് കുമാർ രാജ എന്നിവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
