
Perinthalmanna Radio
Date: 18-12-2024
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
ഇന്ത്യയുടെ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ബോർഡർ-ഗവാസ്കർ ട്രോഫി കളിക്കുന്ന ഇന്ത്യൻ സ്ക്വാഡിലുള്ള താരം, മൂന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിനു പിന്നാലെയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചത്.
ആസ്ട്രേലിയക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ താരം കളിച്ചിരുന്നില്ല. അഡ്ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ മാത്രമാണ് താരം കളിച്ചത്. അനിൽ കുംബ്ലെക്കുശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറാണ്. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിൽനിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം.
ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമാണ് അശ്വിൻ. 106 ടെസ്റ്റ് മത്സരങ്ങളിൽനിന്നായി 537 വിക്കറ്റുകളും 116 ഏകദിനങ്ങളിൽനിന്ന് 156 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ താരമാണ്.
ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ എന്റെ അവസാന ദിനമാണെന്ന് മത്സരശേഷം നടന്ന വാർത്തസമ്മേളനത്തിൽ താരം പറഞ്ഞു. രോഹിത് ശർമക്കൊപ്പമാണ് താരം മാധ്യമങ്ങളെ കണ്ടത്. താരമെന്ന നിലയിൽ ഇനിയും ഏറെ നൽകാനുണ്ടെന്നും ഐ.പി.എൽ ഉൾപ്പെടെയുള്ള ക്ലബ് ക്രിക്കറ്റിൽ തുടരുമെന്നും വ്യക്തമാക്കി. 2011 നവംബർ ആറിന് ഡൽഹിയിൽ വെസ്റ്റിൻഡീസിനെതിരായാണ് താരം ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. കുംബ്ലെയാണ് ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം, 619 വിക്കറ്റുകൾ.
41 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കളിച്ച താരം, 195 വിക്കറ്റുകൾ നേടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ്. ഇന്ത്യക്കായി 65 ട്വന്റി20 മത്സരങ്ങളിൽനിന്നായി 72 വിക്കറ്റുകൾ നേടി. ടെസ്റ്റിൽ ആറു സെഞ്ച്വറിയും 14 അർധ സെഞ്ച്വറികളും ഉൾപ്പെടെ 3,503 റൺസ് നേടിയിട്ടുണ്ട്.
2010 ജൂൺ 12ന് ഇന്ത്യക്കായി ആദ്യ ട്വന്റി20 മത്സരം കളിച്ചു. 106 ടെസ്റ്റുകളിൽ 37 തവണ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ടെസ്റ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ റെക്കോഡാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മുൻ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ മാത്രമാണ് (67) ഈ കണക്കിൽ താരത്തിനു മുന്നിലുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
