Perinthalmanna Radio
Date: 22-12-2024
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എമര്‍ജന്‍സി മെഡിക്കല്‍ റൂം സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നല്കി. പെരിന്തല്‍മണ്ണയിലെ ആശുപത്രികളിലേക്ക് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന് വഴി നൂറുക്കണക്കിന് രോഗികളാണ് ദിനേന എത്തുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ വൈദ്യ സഹായത്തിനോ പ്രാഥമിക ശുശ്രൂഷക്കോ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ സൗകര്യമില്ല. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ അസിസ്റ്റന്‍സ് പോയിന്റ് സ്ഥാപികക്കണമെന്ന് എഡിആര്‍എം ജയ കൃഷ്ണനോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ രേഖാമൂലം ആവശ്യപ്പെട്ടു. നടപടി ഉണ്ടാകുമെന്നും എഡിആര്‍എം അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ