ഊട്ടിയിൽ വരും ദിവസങ്ങളിൽ താപനില പൂജ്യത്തിലെത്താന്‍ സാധ്യത

Share to

Perinthalmanna Radio
Date: 23-12-2024

ഊട്ടി:  അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയിൽ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന സ്ഥലങ്ങളിലാണ് തിങ്കളാഴ്ച മഞ്ഞു വീഴ്ച ദൃശ്യമായത്. പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, എച്ച്പിഎഫ്, തലക്കുന്ത എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച ദൃശ്യമായത്. കഴിഞ്ഞ ദിവസങ്ങളിൽ പകൽ കഠിനമായ വെയിലും രാത്രിയിൽ അതി ശൈത്യവുമാണ് അനുഭവപ്പെടുന്നത്. മഞ്ഞു വീഴ്ചയുടെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികളും എത്തി തുടങ്ങി. രാത്രിയിൽ 4 മുതൽ 5 ഡിഗ്രി വരെയാണ് താപനില. വരും ദിവസങ്ങളിൽ ഇത് പൂജ്യത്തിൽ എത്താനാണ് സാധ്യത. നവംബർ പകുതിയോടെ തുടങ്ങേണ്ട മഞ്ഞു വീഴ്ച കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ വൈകിയാണ് തുടങ്ങിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *