അങ്ങാടിപ്പുറം ചീരട്ടമല റോഡില്‍  വീണ്ടും വാഹനാപകടം

Share to

Perinthalmanna Radio
Date: 26-12-2024

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം –  പുളിങ്കാവ് റോഡിൽ ചീരട്ടമലയിൽ വീണ്ടും വാഹനാപകടം. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് തൃശ്ശൂർ ഭാഗത്തു നിന്നും മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി അപകടത്തിൽ പെട്ടത്. അരിപ്പൊടി കയറ്റി വന്ന ലോറി കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മറിയുകയായിരുന്നു അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയിൽ നിന്നും ഓയിലും ഗ്രീസും റോഡിൽ പരന്നു. ഫയർ ഫോഴ്സ് സംഘം എത്തി റോഡ് കഴുകിയാണ് അപകട ഭീഷണി ഒഴിവാക്കിയത്. അപകടത്തെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പരിയാപുരത്ത് അപകടങ്ങൾ തുടർകഥ ആയതോടെ ഇവിടെ റോഡ് വീതി കൂട്ടിയിരുന്നു. ഇതേ തുടർന്ന് അപകട ഭീഷണി ഒഴിവാക്കുകയും ചെയ്തിരുന്നു. വീണ്ടും അപകടമുണ്ടായത് നാട്ടുകാരിൽ ആശങ്ക പരത്തിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
അങ്ങാടിപ്പുറം ചീരട്ടമല റോഡില്‍  വീണ്ടും വാഹനാപകടം

Perinthalmanna Radio
Date: 26-12-2024

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം –  പുളിങ്കാവ് റോഡിൽ ചീരട്ടമലയിൽ വീണ്ടും വാഹനാപകടം. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് തൃശ്ശൂർ ഭാഗത്തു നിന്നും മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി അപകടത്തിൽ പെട്ടത്. അരിപ്പൊടി കയറ്റി വന്ന ലോറി കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മറിയുകയായിരുന്നു അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയിൽ നിന്നും ഓയിലും ഗ്രീസും റോഡിൽ പരന്നു. ഫയർ ഫോഴ്സ് സംഘം എത്തി റോഡ് കഴുകിയാണ് അപകട ഭീഷണി ഒഴിവാക്കിയത്. അപകടത്തെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പരിയാപുരത്ത് അപകടങ്ങൾ തുടർകഥ ആയതോടെ ഇവിടെ റോഡ് വീതി കൂട്ടിയിരുന്നു. ഇതേ തുടർന്ന് അപകട ഭീഷണി ഒഴിവാക്കുകയും ചെയ്തിരുന്നു. വീണ്ടും അപകടമുണ്ടായത് നാട്ടുകാരിൽ ആശങ്ക പരത്തിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *