എം.ടിയെ മറക്കാനാകില്ല പരിയാപുരം സെന്‍റ് മേരീസിലെ കുട്ടികള്‍ക്ക്

Share to

Perinthalmanna Radio_

Date: 27-12-2024
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————

അങ്ങാടിപ്പുറം: ഒരു വർഷം പോലും മുടങ്ങാതെ തുഞ്ചൻ പറമ്പിലെത്തി എം.ടി.വാസുദേവൻ നായരെ സന്ദർശിക്കുന്നത് പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ പതിവാണ്. തിരൂർ തുഞ്ചൻ പറമ്പിൽ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികളുമായി സംസാരിക്കാനും അവർക്കൊപ്പം ഫോട്ടോയെടുക്കാനും കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കാനും എം.ടി. സമയം കണ്ടെത്തും. തുഞ്ചൻപറമ്പിലെ അദ്ദേഹത്തിൻ്റെ മുറിയിലേക്കെത്തുന്ന വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തകരായ കുട്ടികളെ വാത്സല്യപൂർവം വിളിച്ചിരുത്തി സംസാരിക്കുക ഓരോ വർഷവും പതിവാണ്. ഇനി തുഞ്ചൻപറമ്പിൽ എത്തുമ്പോൾ എം.ടി. ഇല്ലല്ലോ എന്നുള്ള സങ്കടമാണ് കുട്ടികൾക്ക്. ഒടുവിൽ സന്ദർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും കുട്ടികളുടെ മനസ്സിലുണ്ട്. “വയലുകളും പുഴകളും കുന്നുകളും നമ്മുടെ സ്വത്താണ്. അവ ഉപേക്ഷിച്ച് നമുക്ക് ജീവിതം ഇല്ലെന്ന് നിങ്ങൾ തിരിച്ചറിയണം. റോഡിൽ കിടക്കുന്ന കീറക്കടലാസിൽ നിന്നുപോലും നമുക്ക് അറിവ് ലഭിക്കും. വായനയോളം വലുതായി ഒന്നുമില്ല. അറിവാണ് യഥാർഥ സമ്പത്ത്” – എം.ടി. കുട്ടികളെ ഓർമിപ്പിച്ചു. വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപിക ദിൽന സിൽവിയ, വിദ്യാരംഗം ഭാരവാഹികളായ പി.ലിബ വഹാബ്, എഡ്വിൻ ജോസി, അശ്വിൻ അജീഷ്, കെ.എസ്.നിഹ ഫാത്തിമ, എം.ബി.ദിയ, മിത ട്രീസ ജിയ മരിയ റോസ്, റോയ്സ് പോൾസൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒടുവിൽ അദ്ദേഹത്തെ സന്ദർശിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *