
Perinthalmanna Radio
Date: 27-12-2024
പെരിന്തൽമണ്ണ: ആശുപത്രികളുടെ നഗരമായ പെരിന്തൽമണ്ണയിൽ ആധുനിക സൗകര്യങ്ങളോടെ സി.എച്ച് സെൻ്റർ ഒരുങ്ങുന്നു. പെരിന്തൽമണ്ണയിൽ ആതുര ശുശ്രൂഷാ രംഗത്തും ജീവകാരുണ്യ പ്രവർത്തന മേഖലയിലും നിസ്തുലമായ സേവനങ്ങൾ നൽകി വരുന്ന സി.എച്ച് സെൻ്റർ മൂന്നു കോടി രൂപ ചെലവിൽ 12000 ചതുരശ്ര അടിയിൽ നാലു നിലകളിലായി നിർമ്മിക്കപ്പെട്ടിട്ടുള്ള സി.എച്ച് സെൻ്ററിന്റെ പുതിയ കെട്ടിടം 2025 ജനുവരി 3 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് സി.എച്ച് സെൻ്റർ ഒരുങ്ങുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
