പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടു നേർച്ച 27 മുതൽ

Share to

Perinthalmanna Radio_
Date: 10-01-2025
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
പുത്തനങ്ങാടി ∙ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടു നേർച്ചയും ശുഹദ ഇസ്ലാമിക്‌ കോളജ് 15ാം വാർഷിക സനദ് ദാന സമ്മേളനവും 27 മുതൽ ഫെബ്രുവരി 2 വരെയുള്ള ദിവസങ്ങളിൽ പുത്തനങ്ങാടി ശുഹദ നഗറിൽ നടക്കും. പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, എം.ടി.അബ്ദുള്ള മുസല്യാർ, ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി, ജലീൽ റഹ്മാനി, അൻവർ മന്നാനി, സിറാജ്ജുദ്ധീൻ ഖാസിമി പത്തനാപുരം, വലിയുദ്ധീൻ ഫൈസി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പുത്തനങ്ങാടി മഹല്ല് ഖാളി ആയി ചുമതലയേൽക്കുന്ന ചടങ്ങ് ഫെബ്രുവരി 1 ന് നടക്കും 2 ന് ആയിരങ്ങളുടെ അന്നദാനത്തോടെ പരിപാടികൾക്ക് സമാപനമാകും.

പരിപാടികളുടെ വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ മഹല്ല് പ്രസിഡന്റ്‌ കൊണ്ടെരുതോടി മുഹമ്മദ്‌ ഹാജി ആധ്യക്ഷം വഹിച്ചു. മഹല്ല് ഖതീബ് സുബൈർ ഫൈസി ചെമ്മലശ്ശേരി ഉദ്‌ഘാടനം ചെയ്തു. ഹംസപ്പ ഹാജി പാതാരി, അബു സഹ്‌റ ഹൈതമി വരപ്പാറ, സി.ടി.ഉസ്മാൻ, കുഞ്ഞി മൊയ്തീൻ ചോലയിൽ, അമീർ പാതാരി, കെ.ടി.സൈദ്,സൈനുദ്ദീൻ, ഹസ്സൈനു ചോലയിൽ, നൗഫൽ പാതാരി തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *