
Perinthalmanna Radio
Date: 11-01-2025
പെരിന്തൽമണ്ണ: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. ബൈപാസ് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് യാത്രാദുരിതം അനുഭവിക്കുകയാണ്.
സംസ്ഥാന പാതയിലെ മാനത്ത് മംഗലം മുണ്ടത്തുപാലം നിർമാണം തുടങ്ങിയിട്ട് ഏതാണ്ട് 3 വർഷമായെങ്കിലും പാതിവഴിയിലാണ്.
ഇതുമൂലം വ്യാപാരികളും കാൽനടയാത്രക്കാരും വാഹന യാത്രക്കാരുമെല്ലാം ദുരിതത്തിലാണ്. പൊടിപടലം കാരണം വ്യാപാര സ്ഥാപനങ്ങളിൽ തൊഴിലാളികൾ രോഗങ്ങളുടെ ഭീതിയിലാണ്.
ഈ റോഡിന്റെ നിർമാണം പൂർത്തിയാക്കാത്ത അധികാരികളുടെ അനാസ്ഥയ്ക്കെതിരെ പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ കെഎസ്ടിപി അധികൃതർക്കും പൊതുമരാമത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. 15ന് വൈകിട്ട് 4ന് പ്രകടനവും ധർണയും നടത്തും. 4ന് വ്യാപാരഭവനിൽനിന്ന് പ്രകടനം ആരംഭിച്ച് മാനത്തുമംഗലം ജംക്ഷനിൽ ധർണയോടെ സമാപിക്കും.
പ്രസിഡന്റ് പി.ടി.എസ്.മൂസു ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി സി.പി.മുഹമ്മദ് ഇക്ബാൽ, ലത്തീഫ് ടാലന്റ്, ഷാലിമാർ ഷൗക്കത്ത്, യൂസഫ് രാമപുരം, വാരിയർ ദാസ്, കെ.പി.ഉമ്മർ, ഗഫൂർ വള്ളൂരാൻ, ഹാരിസ് ഇന്ത്യൻ, ഒമർ ഷെരീഫ്, ഖാജാ മുഹിയുദ്ദീൻ, ഇബ്രാഹിം കാരയിൽ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
