
Perinthalmanna Radio
Date: 15-01-2025
പെരിന്തൽമണ്ണ: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഒടമല മഖാം ആണ്ടു നേർച്ച കൊടിയേറി. ദക്ഷിണ മലബാറിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയന്റെ നാലു മാസം നീണ്ടു നിൽക്കുന്ന നേർച്ചയ്‌ക്കാണ് സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ പതാക ഉയർത്തിയതോടെ തുടക്കമായത്. തുടർന്നു നടന്ന പൊതുസമ്മേളനം മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സി.കെ.മുഹമ്മദ് ഹാജി ആധ്യക്ഷ്യം വഹിച്ചു. മഖാമിന്റെ സൗഹൃദ പാരമ്പര്യത്തെ ഉയർത്തി കൊടിയേറ്റിനു കയർ സംഭാവന ചെയ്ത കിഴക്കുവീട്ടിൽ കുടുംബാംഗമായ ആനമങ്ങാട് സ്വദേശി പീതാംബരൻ മുഖ്യാതിഥിയായി. നേർച്ച കൊടിയേറ്റത്തോടെ പെട്ടിവരവ് എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് രാത്രി സമയങ്ങളിൽ ആളുകൾ ഇനി മഖാമിലെത്തി പ്രാർഥന നടത്തും.
മേയ് രണ്ടാം വാരത്തിൽ വിവിധ ദിവസങ്ങളിലായി സ്നേഹസംഗമം, മതപ്രഭാഷണം, പ്രാർഥനാസമ്മേളനം, മൗലിദ് പാരായണം എന്നിവ നടക്കും. തുടർന്ന് ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെയാണു നേർച്ച സമാപിക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
