കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്; അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ

Share to

Perinthalmanna Radio
Date: 16-01-2025

പെരിന്തൽമണ്ണ : ഒരു മാസമായി നടന്ന ആവേശത്തിന്റെ ഫുട്ബോൾ പൂരം ഫൈനലിന്റെ കലാശപ്പോരിലേക്ക്. ബുധനാഴ്ച രാത്രി പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ എത്തി. വെള്ളിയാഴ്ച രാത്രി നടക്കുന്ന കലാശപ്പോരിൽ അഭിലാഷ് കുപ്പൂത്ത് ഫിഫാ മഞ്ചേരിയെ നേരിടും. ആദ്യ സെമിയിൽ റിയൽ എഫ്.സി. തെന്നലയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയ പെടുത്തിയാണ് ഫിഫാ മഞ്ചേരി ഫൈനലിൽ എത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *