ഒലിങ്കര ലൈഫ് ഫ്ലാറ്റിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം തുടങ്ങി

Share to

Perinthalmanna Radio
Date: 22-01-2025

പെരിന്തൽമണ്ണ ∙ നഗരസഭയുടെ നേതൃത്വത്തിലുള്ള ഒലിങ്കര ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ നിർമിക്കുന്ന മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ (എസ്‌ടിപി) നിർമാണ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിച്ചു. വൈസ് ചെയർപഴ്സൻ എ.നസീറ ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ, കെ.ഉണ്ണിക്കൃഷ്ണൻ, നഗരസഭാ ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ, കൗൺസിലർമാരായ കെ.സി.ഷാഹുൽ ഹമീദ്, പത്തത്ത് ആരിഫ്, സി.പി.ഷെർലിജ, സാറ സലീം, എൻ.അജിത, ലൈഫ് മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ദേവകി, മുനിസിപ്പൽ എൻജിനീയർ കെ.നിഷാന്ത് എന്നിവർ പ്രസംഗിച്ചു.

34 ബ്ലോക്കുകളിലായി 400 കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യമുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ 200 കുടുംബങ്ങളാണ് നിലവിൽ താമസിക്കുന്നത്. പ്രതിദിനം ഫ്ലാറ്റിൽ ഉണ്ടാകാനിടയുള്ള 2 ലക്ഷം ലീറ്റർ മലിനജലം ശുദ്ധീകരിക്കാൻ കഴിയുന്ന നെറ്റ്‌വർക്കിങ് സംവിധാനം ഉൾപ്പെടെ 3.36 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഫ്ലാറ്റിലെ മലിനജല പ്രശ്നവുമായി ബന്ധപ്പെട്ട് വലിയ തോതിൽ പരാതി ഉയർന്നിരുന്നു. താൽക്കാലിക സംവിധാനങ്ങൾ ഒരുക്കിയാണ് ഇതു വരെ പ്രശ്നത്തിന് പരിഹാരം കണ്ടിരുന്നത്. നഗരസഭയും ഫ്ലാറ്റിലെ താമസക്കാരും അഭിമുഖീകരിക്കുന്ന വലിയ പ്രശ്നത്തിന് പദ്ധതിയിലൂടെ ശാശ്വത പരിഹാരമാകുമെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *