ലോണിന്റെ പേരിൽ വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ പ്രതി പിടിയിൽ

Share to

Perinthalmanna Radio
Date: 30-01-2025

പെരിന്തൽമണ്ണ:  വ്യാപാരികൾക്ക് സാങ്കേതിക ബുദ്ധിമുട്ടുകളില്ലാതെ വ്യക്തിഗത വായ്‌പകൾ ശരിയാക്കി നൽകാമെന്നു പറഞ്ഞു പണം തട്ടിയെടുത്തെന്ന പരാതിയിൽ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മങ്കട പുന്നശ്ശേരി വീട്ടിൽ രവി(38) ആണു പിടിയിലായത്. ഒറ്റപ്പാലം പാലപ്പുറം പാലത്തിങ്ങൽ ഇബ്രാഹിമിന്റെ പരാതിയിലാണ് അറസ്‌റ്റ്. കഴിഞ്ഞ മാസം 21 മുതൽ ഈ മാസം 10 വരെയായി പല തവണകളിലായി പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ച് 30,000 രൂപ തട്ടിയെടുത്തതായാണു കേസ്.

മറ്റു ചിലരും പ്രതിയുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. എസ്ഐ ഷിജോ സി.തങ്കച്ചന്റെ നേതൃത്വത്തിലാണു പ്രതിയെ പെരിന്തൽമണ്ണ ഊട്ടി റോഡിൽ വച്ച് അറസ്‌റ്റ് ചെയ്‌തത്. പ്രതിയെക്കുറിച്ചു കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നതു സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നും എസ് ഐ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *