പെരിന്തൽമണ്ണ സെന്റ്‌ അൽഫോൻസാ പള്ളി തിരുനാളിന് ഇന്നു തുടക്കം

Share to

Perinthalmanna Radio
Date: 31-01-2025

പെരിന്തൽമണ്ണ: സെന്റ്‌ അൽഫോൻസാ ഫൊറോന പള്ളി തിരുനാളിന് ഇന്നു തുടക്കം. വൈകിട്ട് 4.45ന് ഇടവക വികാരി ഫാ.ആന്റ‌ണി കാരിക്കുന്നേൽ കൊടി ഉയർത്തും. 5ന് കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനവും പ്രാർഥനയും നടക്കും. നാളെ വൈകിട്ട് 4.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ.ജോസ് കരോട്ടുഴുന്നാലിൽ നേതൃത്വം നൽകും. തുടർന്ന് സൺഡേ സ്കൂളിന്റെ‌യും വിവിധ സംഘടനകളുടെയും കലാ പരിപാടികളോടെ ഇടവകദിനം ആഘോഷിക്കും. 9ന് സ്നേഹവിരുന്ന്. 2ന് രാവിലെ 6.30ന് കുർബാന, വൈകിട്ട് 4.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ഫ്രാൻസിസ് പണ്ടരത്തിക്കുടിയിൽ നേതൃത്വം നൽകും. തുടർന്ന് ലദീഞ്ഞ്, നഗര പ്രദക്ഷിണം, ആശീർവാദം, വാദ്യമേളം. 8.30ന് നേർച്ച ഭക്ഷണത്തോടെ തിരുനാൾ സമാപിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *