
Perinthalmanna Radio
Date: 01-02-2025
ന്യൂഡൽഹി: ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയർത്തി ക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പൻ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവർഗ കുടുംബങ്ങളിലെ നികുതിദായകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുത് സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. ആദായനികുതി സ്ലാബിലെ പുതിയ സ്കീമിലുള്ളവർക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക. വരുമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാൽ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടി വരിക.
12 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ സ്ലാബ് പ്രകാരം നികുതി നൽകേണ്ടിവരും.
പുതിയ സ്ലാബ് ഇങ്ങനെ:-
▪️0-4 ലക്ഷംവരെ നികുതി ഇല്ല
▪️4-8 ലക്ഷം- അഞ്ച് ശതമാനം നികുതി
▪️8-12 ലക്ഷം- 10 ശതമനം നികുതി
▪️12-16 ലക്ഷം -15 ശതമാനം നികുതി
▪️16-20 ലക്ഷം വരെ 20 ശതമാനം നികുതി
▪️20-24 ലക്ഷം- 25 ശതമാനം നികുതി
▪️25ന് മുകളിൽ 30 ശതമാനം നികുതി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
