പെരിന്തല്‍മണ്ണയില്‍ 173 വഴിയോര കച്ചവടക്കാര്‍ക്ക് നഗരസഭ അംഗീകാരം

Share to

Perinthalmanna Radio
Date: 02-02-2025

പെരിന്തല്‍മണ്ണ: നഗരസഭയിലെ അംഗീകൃത വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയല്‍ കാർഡും വെൻഡിങ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

പെരിന്തല്‍മണ്ണയില്‍ വിവിധ സ്ഥലങ്ങളില്‍ ജീവിതമാർഗമെന്നോണം വർഷങ്ങളായി വഴിയോര കച്ചവടം നടത്തുന്നവരെ കണ്ടെത്തുന്നതിന് രണ്ട് ഘട്ടങ്ങളിലായി നടത്തിയ സർവേയിയില്‍നിന്ന് ടൗണ്‍ വെൻറിങ് കമ്മിറ്റി പരിശോധിച്ച്‌ അംഗീകാരം നല്‍കിയ 173 പേർക്കാണ് നഗരസഭ കൗണ്‍സിലിന്റെ അംഗീകാരത്തോടെ തിരിച്ചറിയല്‍ കാർഡും താല്‍കാലിക വെൻറിംഗ് സർട്ടിഫിക്കറ്റും അനുവദിച്ചത്.

വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരംക്ഷിക്കുന്നതോടൊപ്പം നഗരത്തില്‍ യാത്രക്കാർക്കും മറ്റു കച്ചവടക്കാർക്കും പ്രയാസം സൃഷ്ടിക്കാത്ത തരത്തില്‍ കച്ചവടം നിയന്ത്രിക്കുന്നതിന് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. നഗരസഭയുടെ മാലിന്യ സംസ്കരണ ഉപാധികളുമായി സഹകരിച്ച്‌ വേണം വഴിയോര കച്ചവടക്കാർ പ്രവർത്തിക്കേണ്ടത്. നഗരസഭാ കോണ്‍ഫറൻസ് ഹാളില്‍ തിരിച്ചറിയല്‍ കാർഡ് വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ പി. ഷാജി നിർവഹിച്ചു.

വൈസ് ചെയർപേഴ്സണ്‍ എ. നസീറ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മല്‍ മുഹമ്മദ്‌ ഹനീഫ, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് വിജയ, ക്ലീൻ സിറ്റി മാനേജർ വത്സൻ, വഴിയോര കച്ചവട തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി അലവി എന്നിവർ സംസാരിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ അമ്ബിളി മനോജ്‌ സ്വാഗതവും സിറ്റി മിഷൻ മാനേജർ സുബൈറുല്‍ അവാൻ നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *