
Perinthalmanna Radio
Date: 19-02-2025
നിലമ്പൂർ: തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 8 ആക്കി പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങി. സെക്കൻഡ് ക്ലാസ് കോച്ചുകൾ 2 എണ്ണം കുറച്ചു. എസി 3 ടിയർ, എസി 2 ടിയർ ഓരോന്നു വീതം, 8 സ്ലീപ്പർ, 2 സെക്കൻഡ് ക്ലാസ്, 2 ഭിന്നശേഷി സൗഹൃദം 2 എന്നിങ്ങനെ 14 കോച്ചുകളാണു രാജ്യറാണിക്കുള്ളത്. സെക്കൻഡ് ക്ലാസ് കോച്ചുകൾ കൂടുതൽ വേണമെന്ന ദീർഘകാലമായുള്ള ആവശ്യം ഒന്നര മാസം മുൻപ് റെയിൽവേ അംഗീകരിച്ചു. 2 സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചാണു നടപ്പാക്കിയത്. സ്ലീപ്പർ കോച്ചുകൾ എട്ടിൽനിന്ന് 6 ആയതോടെ പരാതിയായി. തുടർന്നു പഴയ സ്ഥിതിയിലേക്കു താൽക്കാലികമായി മാറ്റി. ഇപ്പോൾ സ്ഥിരപ്പെടുത്തി ഉത്തരവിറക്കി. എസി 3 ടിയർ, സെക്കൻഡ് ക്ലാസ് കോച്ചുകൾ കൂടുതൽ അനുവദിക്കണമെന്ന് നിലമ്പൂർ മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
