വില്ലേജ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

Share to

Perinthalmanna Radio
Date: 20-02-2025

പെരിന്തൽമണ്ണ: ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനാണെന്ന് കെപിസിസി സെക്രട്ടറി വി. ബാബുരാജ് പറഞ്ഞു. നികുതി കൊള്ളക്കും ജനദ്രോഹ ബജറ്റിനുമെതിരെ പെരിന്തൽമണ്ണ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ്‌ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതു പോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ആയിരക്കണക്കിന് കോടികള്‍ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ്  കോടി കണക്കിന് രൂപയുടെ  നികുതിഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവെച്ചതെന്നും  അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിലെ സാധാരണക്കാരുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിച്ച് പെരുവഴിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് ഒരു കാരണവശാലും കേരള ജനത അംഗീകരിക്കില്ലെന്നും വി. ബാബുരാജ് പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് ടി.കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു കെപിസിസി മെമ്പർ സി സേതുമാധവൻ ബ്ലോക്ക് കോൺഗ്രസ്  പ്രസിഡൻ്റ് അറഞ്ഞിക്കൽ ആനന്ദൻ, കെപിസിസി മെമ്പർ ബെന്നി തോമസ് ഡിസിസി മെമ്പർ സി മൊയ്തുണ്ണി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ ആർ ചന്ദ്രൻ യാക്കൂബ് കുന്നപ്പള്ളി, രാജേഷ് മാസ്റ്റർ ചേങ്ങോട് കൗൺസിലർമാരായ മുഹമ്മദ് സുനിൽ, കൃഷ്ണപ്രിയ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷെഫീഖ് ചക്കാലി, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ദിനേശ് കണക്കഞ്ചേരി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി പി ഷീബ, സേവാദൾ ജില്ലാ സെക്രട്ടറി പി എസ്  രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ ജെ സണ്ണി സ്വാഗതവും അഡ്വക്കേറ്റ് ഹാഷിം നന്ദിയും പറഞ്ഞു മാർച്ചിന് ടി എസ് രാമചന്ദ്രൻ ,അലി ചേരിയിൽ എം പി മനോജ് ലിനു ജെയിംസ് മൊയ്തു പൊന്യാകുർശ്ശി അർജ്ജുൻ തത്തമംഗലം ദിനേശ് ആളിയത്ത് അനിൽ ചെമ്പൻകുന്ന് ഷെഫീഖ് ജൂബിലി എന്നിവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *