ജില്ലയിലെ ഇ-ചലാൻ അദാലത്ത്; പിരിച്ചെടുത്തത് 26.39 ലക്ഷം രൂപ

Share to

Perinthalmanna Radio
Date: 21-02-2025

മലപ്പുറം: മോട്ടർ വാഹന വകുപ്പ് ജില്ലയിലുടനീളം ഇ– ചലാൻ അദാലത്തിലൂടെ പിരിച്ചെടുത്തത് 26.39 ലക്ഷം രൂപ. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ അദാലത്തിൽ 2,315 പേർ പങ്കെടുത്ത് കുടിശികയായ പിഴത്തുക അടച്ചതായി ജില്ല ആർടിഒ ബി.ഷഫീഖ് അറിയിച്ചു. മലപ്പുറം ആർടിഒ ഓഫിസിൽ നടത്തിയ അദാലത്തിൽനിന്ന് 3.38 ലക്ഷം രൂപ പിരിച്ചെടുത്തു. തിരൂർ– 3.17 ലക്ഷം, നിലമ്പൂർ– 2.17 ലക്ഷം, പെരിന്തൽമണ്ണ– 2.76 ലക്ഷം, തിരൂരങ്ങാടി– 6.21 ലക്ഷം, കൊണ്ടോട്ടി– 3.08 ലക്ഷം, പൊന്നാനി–5.60 ലക്ഷം എന്നിങ്ങനെയാണ് മറ്റു കേന്ദ്രങ്ങളിൽനിന്നു പിരിച്ചെടുത്തത്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *