പട്ടിക്കാട് റെയില്‍വേ ഗേറ്റ് നാളെ (ശനിയാഴ്ച) അടച്ചിടില്ല; ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 7 വരെ അടച്ചിടും

Share to

Perinthalmanna Radio
Date: 21-02-2025

പെരിന്തൽമണ്ണ: ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റെയില്‍ പാതയില്‍  പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡിലെ പട്ടിക്കാട് റെയില്‍വേ ക്രോസിന് അടുത്തുള്ള മരം മുറിക്കുന്നതിന് വേണ്ടി ഫെബ്രുവരി  23 ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 7 വരെ റെയിൽവേ ഗേറ്റ് അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പിൽ ശനിയും ഞായറും റെയിൽവേ ഗേറ്റ് അടച്ചിടുമെന്ന് അറിയിച്ചിരുന്നെങ്കിലും അടിക്കടി റെയിൽവേ ഗേറ്റ് അടച്ചിടുന്നതിന് എതിരെ വ്യാപാരികൾ പരാതിയുമായി രംഗത്ത് വന്നിരുന്നു.

ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം നാളെ (ശനിയാഴ്ച) റെയിൽവേ ഗേറ്റ് അടച്ചിടില്ല. ഫെബ്രുവരി  23 ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 7 വരെ റെയിൽവേ ഗേറ്റ് അടച്ചിടും. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പട്ടിക്കാട് – വലമ്പൂര്‍ – ഓരാടംപാലം, പാണ്ടിക്കാട് – മേലാറ്റൂര്‍ – പെരിന്തല്‍മണ്ണ എന്നീ റോഡുകള്‍ വഴി പോകണ്ടതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *