രാജ്യറാണി എക്‌സ്പ്രസ് ഉൾപ്പെടെ വിവിധ ട്രെയിനുകളിൽ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടുന്നു

Share to

Perinthalmanna Radio
Date: 23-02-2025

അങ്ങാടിപ്പുറം: യാത്രക്കാർക്ക് ആശ്വാസം പകർന്ന് റെയില്‍വേ. 14 ജോഡി ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടുന്നു. ഇതില്‍ ആറു ജോഡി കേരളത്തിലൂടെ ഓടുന്നവയാണ്. അടുത്ത മാസം മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും എന്നാണ് റിപ്പോർട്ട് .
മുന്നിലും പിന്നിലുമായി രണ്ടുവീതം ജനറല്‍ കോച്ചുകള്‍ വരും. 12 കോച്ചുകളാണ് കൂടുതല്‍ ഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡിനെ തുടർന്ന് കുറച്ചതടക്കമുള്ള ജനറല്‍കോച്ചുകളാണ് പുനഃസ്ഥാപിക്കുന്നത്.

പുതുച്ചേരിമംഗളൂരു എക്‌സ്പ്രസ്, ചെന്നൈ പാലക്കാട് സൂപ്പർഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ചെന്നൈ ആലപ്പുഴ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ്, എറണാകുളം വേളാങ്കണ്ണി എക്‌സ്പ്രസ് എന്നിവയില്‍ നാല് ജനറല്‍കോച്ചുകള്‍ ഉണ്ടാവും .

കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ ദക്ഷിണ റെയില്‍വേയിലെ 44 ദീർഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. കേരളത്തിലൂടെ ഓടുന്ന നേത്രാവതി മംഗള, മംഗളുരു ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകള്‍ക്കടക്കം 16 ട്രെയിനുകളിലാണ് അന്ന് കോച്ച്‌ വർദ്ധിപ്പിച്ചത് .

ജനറല്‍ കോച്ചകളുടെ എണ്ണം കുട്ടിയതില്‍ യാത്രക്കാർക്ക് ആശ്വാസമായിരിക്കുകയാണ്. എറ്റവും കൂടുതല്‍ ആശ്വാസമായിരിക്കുന്നത് വിദ്യാർത്ഥികള്‍ക്കാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *