പെരിന്തൽമണ്ണ നഗരസഭയുടെ സാന്ത്വനം ദശദിന ക്യാംപ് സമാപിച്ചു

Share to

Perinthalmanna Radio
Date: 25-02-2025

പെരിന്തൽമണ്ണ:  നഗരസഭ ഭിന്നശേഷിക്കാർക്കും തളർന്നവർക്കുമായി സംഘടിപ്പിച്ച സാന്ത്വനം ദശദിന സഹവാസ ക്യാംപ് സമാപിച്ചു.

സൈമൺ ബ്രിട്ടോ സാന്ത്വന കേന്ദ്രത്തിൽ സമാപന സമ്മേളനം നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ച ക്യാംപിൽ കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി വി.എൻ.വാസവൻ, എംഎൽഎമാരായ നജീബ് കാന്തപുരം, പ്രേംകുമാർ, പി.അബ്‌ദുൽ ഹമീദ്, എ.വിജയരാഘവൻ, പി.ശ്രീരാമകൃഷ്‌ണൻ, കലക്‌ടർ വി.ആർ.വിനോദ്, ബ്ലോക്ക് പ്രസിഡന്റ് എ.കെ.മുസ്‌തഫ, വി.ശശികുമാർ, പി.പി.വാസുദേവൻ, വി.രമേശൻ, സി.സേതുമാധവൻ തുടങ്ങിയവർ സന്ദർശിച്ചു.

സംസ്ഥാന സ്‌കൂൾ കലോത്സവ ജേതാവ് അമാനി, അബിൻ കൃഷ്ണ, അങ്ങാടിപ്പുറം അസുര ഫോക് ബാൻഡ്, മ്യൂസിക് ഓൺ വീൽസ്, മെഹ്ഫിൽ, കലാഭവൻ അനിൽഷോ, റിയൽ ബീറ്റ്‌സ് തുടങ്ങിയവർ സാംസ്കാരിക സന്ധ്യയിൽ പരിപാടികൾ അവതരിപ്പിച്ചു.

മെഡിക്കൽ ക്യാംപ്, തൊഴിൽ പരിശീലനം, കംപ്യൂട്ടർ പരിശീലനം, വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുമായുള്ള ചർച്ചകൾ, കലാപരിപാടികൾ, സംവാദങ്ങൾ, വിപണനമേള, വൈവാഹിക റജിസ്ട്രേഷൻ തുടങ്ങിയവ ക്യാംപിന്റെ ഭാഗമായി നടന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *