പെരിന്തൽമണ്ണയിൽ എംഡിഎംയുമായി സ്ത്രീ ഉൾപ്പെടെ നാലംഗ സംഘം അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 25-02-2025

പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിലെ ഫ്ലാറ്റിൽ നിന്ന് എംഡിഎംയുമായി യുവതിയും രണ്ടു സുഹൃത്തുക്കളും പിടിയിലായി മണ്ണാർക്കാട് കോട്ടപ്പുറം സ്വദേശി വേങ്ങശ്ശേരി സിദ്ദീഖ് (44), പുത്തനങ്ങാടി സ്വദേശി തങ്കേത്തിൽ ആഷിഫ് (31), കായംകുളം സ്വദേശിനി തങ്ങൾവീട്ടിൽ കിഴക്കേത്ത് ലുബ്നാസ് (25) എന്നിവരാണ് പെരിന്തൽമണ്ണയിലെ ഫ്ലാറ്റിൽ നിന്നും അറസ്‌റ്റിലായത്. മങ്കട സ്റ്റേഷൻ പരിധിയിൽ ഏറാംതോട് സ്വദേശി ആൽപാറ വീട്ടിൽ ഷിബി (31) യെ വീട്ടിൽ നടത്തിയ പരിശോധനയിലും എംഡിഎംഎ സഹിതം അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ടൗണിൽ ഫ്ളാറ്റിൽ നിന്നും 4 ഗ്രാം എംഡിഎംഎയുമായാണ് യുവതിയടക്കം 3 പേരെ പിടികൂടിയത്. 1.120 ഗ്രാം എംഡിഎംഎയാണ് ഷിബിയുടെ ഏറാംതോടുള്ള വീട്ടിൽ നിന്ന് കണ്ടെടുത്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *