പെരിന്തൽമണ്ണ സഹകരണ ബാങ്ക് മൂന്ന് വീടുകൾ കൈമാറി

Share to

Perinthalmanna Radio
Date: 25-02-2025

പെരിന്തൽമണ്ണ: സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർധനരായ എ ക്ലാസ് അംഗങ്ങൾക്ക് സൗജന്യമായി നിർമിച്ചു നൽകുന്ന 3 വീടുകളുടെ താക്കോൽ കൈമാറ്റവും പുതിയ 3 വീടുകളുടെ പ്രഖ്യാപനവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. നഗരസഭയിലെ ആശാ വർക്കർമാരെ അദ്ദേഹം ആദരിച്ചു. നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. നാലകത്ത് സൂപ്പി, ഐപിഎൽ താരം വിഗ്‌നേഷ് പുത്തൂർ, സംസ്ഥാന സ്കൂൾ കലോത്സവം ജേതാവ് അമാനി എന്നിവരെ ആദരിച്ചു.

ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ്, കെപിസിസി സെക്രട്ടറി വി.ബാബുരാജ്, എസ്.അബ്ദുൽ സലാം, അരഞ്ഞിക്കൽ ആനന്ദൻ, ഡിസിസി പ്രസിഡന്റ്‌ വി.എസ്.ജോയ്, കോൺഗ്രസ് വക്താവ് സന്ദീപ് വാരിയർ, വി.അബ്ദുൽ നാസർ, നാലകത്ത് ബഷീർ, ടി.കെ.രാജേന്ദ്രൻ, സി.മുഹമ്മദ് ഇർഷാദ്, എ.ആർ.ചന്ദ്രൻ, മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, മൊയ്‌തു കിഴക്കേതിൽ, വി.മുഹമ്മദ് സമീർ, പി.മുഹമ്മദ് ഹനീഫ, വി.അജിത് കുമാർ, ഇ.ആർ.സുരാദേവി, പി.റജീനാ അൻസാർ, ടി.സുൽഫത്ത് ബീഗം, നാസർ കാരാടൻ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *