ഡിജിറ്റൽ റീ സർവേ: നക്ഷ പദ്ധതിക്ക് തുടക്കമായി

Share to

Perinthalmanna Radio
Date: 26-02-2025

പെരിന്തൽമണ്ണ : നഗര പ്രദേശങ്ങളിലെ മുഴുവൻ ഭൂമിയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവേ നടത്തി രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി കേന്ദ്രസർക്കാർ നടത്തുന്ന നാഷണൽ ജിയോ സ്പെഷൽ നോളേജ് ബേസ്ഡ് ലാൻഡ്‌സർവേ ഓഫ് അർബൻ ഹാബിറ്റേഷൻ (നക്ഷ) പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ ഡിജിറ്റൽ സർവേ പദ്ധതിയുമായി കൈകോർത്താണ് സംസ്ഥാനത്ത് നക്ഷ പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയൊട്ടാകെ തിരഞ്ഞെടുത്ത 100 നഗരസഭകളിൽ പൈലറ്റ് പ്രോജക്ടായി നടപ്പാക്കുന്ന നക്ഷ പദ്ധതിയിൽ മലപ്പുറം ജില്ലയിലെ പൊന്നാനി, പെരിന്തൽമണ്ണ നഗരസഭകൾ ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാൻസി അധ്യക്ഷയായി. ജില്ലാ കളക്ടർ വി.ആർ. വിനോദ് പദ്ധതി വിശദീകരണം നടത്തി. തിരുവനന്തപുരത്ത് നടന്ന റവന്യൂ ദിനാചരണത്തിൽ സംസ്ഥാനത്തെ മികച്ച സർവേ അസിസ്റ്റന്റ് ഡയറക്ടർക്കുള്ള പുരസ്കാരത്തിന് അർഹനായ മലപ്പുറം റീ സർവേ അസി. ഡയറക്ടർ രാജീവൻ പട്ടത്താരിയെ യോഗത്തിൽ കളക്ടർ പൊന്നാടയണിയിച്ച് ആദരിച്ചു.

സബ്കളക്ടർ അപൂർവ്വ ത്രിപാഠി, ജില്ലാ രജിസ്ട്രാർ അജിത് സാം ജോസഫ്, പെരിന്തൽമണ്ണ തഹസിൽദാർ എ. വേണുഗോപാൽ, മുനിസിപ്പൽ കൗൺസിലർ ഹുസൈന നാസർ, നഗരസഭാ ക്ലീൻസിറ്റി മാനേജർ ജി. വത്സൻ, മലപ്പുറം റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ രാജീവൻ പട്ടത്താരി, ഡിജിറ്റൽ സർവേ കോഡിനേറ്റർ അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *