കീഴാറ്റൂരിൽ ആയുർവേദ ആശുപത്രിക്ക് കെട്ടിടം

Share to

Perinthalmanna Radio
Date: 02-03-2025

തച്ചിങ്ങനാടം : കീഴാറ്റൂർ പഞ്ചായത്ത് ആയുർവേദ പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് 20 ലക്ഷവും പഞ്ചായത്ത് 18.5 ലക്ഷവും ചെലവഴിച്ചാണ് 38.5 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.മുഹമ്മദ്, ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ബിന്ദു മാത്യു, എൻ.കെ.ബഷീർ, പഞ്ചായത്ത് സെക്രട്ടറി കെ.മേരി ഗ്രേസ്, ഡോ.ടി.എൻ.അനൂപ്, ഡോ.അൻഷ, കെ.വി.പത്മനാഭൻ, പി.കെ.മൂസക്കുട്ടി, ടി.രാധാകൃഷ്‌ണൻ, വി.ഹംസ, ഡോ.ഇൽമുന്നീസ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *