മണ്ണാർമലയിലെ തീപ്പിടിത്തത്തിൽ മരങ്ങളും പുൽക്കാടുകളും കത്തിനശിച്ചു

Share to

Perinthalmanna Radio
Date: 05-03-2025

പട്ടിക്കാട്: വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല മുത്തിപ്പുറം പാറക്കെട്ടിലുണ്ടായ തീപ്പിടിത്തത്തിൽ മരങ്ങളും പുൽക്കാടുകളും കത്തി നശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഒാടെയാണ് കുന്നിൻചെരിവിൽനിന്ന് തീപടരാൻ തുടങ്ങിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി. കൂടുതൽ സ്ഥലവും പാറക്കെട്ടാണെങ്കിലും താഴ്ഭാഗങ്ങളിലെ വീടുകൾക്കു സമീപത്തേക്ക് തീപടരാൻ തുടങ്ങിയതോടെ നാട്ടുകാരും അഗ്നിരക്ഷാ സേനയും അണയ്ക്കുകയായിരുന്നു. രാത്രി വൈകിയും മുകൾഭാഗത്ത് തീപടരുന്നുണ്ട്. പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ ഒാഫീസർ സി. ബാബുരാജിെൻറ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ സജിത്ത്, സഫീർ, നിധിൻ, അർജുൻ, അരവിന്ദ്, നവീൻ, ഹോംഗാർഡുമാരായ വിശ്വനാഥൻ, സുബ്രഹ്മണ്യൻ എന്നിവരാണ് ജനവാസ മേഖലയിലേക്ക് പടരാതെ തീയണയ്ക്കാൻ നേതൃത്വം നൽകിയത്. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radi
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *