താലൂക്കിൽ ഭൂമിയും വീടുമില്ലാതെ 53 പേർ; എല്ലാവർക്കും ഈ വർഷം ഭൂമി നൽകാൻ ശ്രമം

Share to

Perinthalmanna Radio
Date: 06-03-2025

പെരിന്തൽമണ്ണ : താലൂക്കിൽ ഭൂമിയും വീടുമില്ലാതെ 53 പേർ. എല്ലാവർക്കും ഈ വർഷംതന്നെ ഭൂമി കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കി തഹസിൽദാർ എ. വേണുഗോപാലിന്റെ അധ്യക്ഷതയിലുള്ള ലാൻഡ് അസൈൻമെന്റ് കമ്മിറ്റി.

ബുധനാഴ്ച മിനി സിവിൽസ്റ്റേഷനിൽ ചേർന്ന യോഗത്തിൽ രണ്ടുപേർക്ക് പട്ടയം നൽകാൻ തീരുമാനിച്ചു. പുലാമന്തോൾ ഗ്രാമപ്പഞ്ചായത്തിലെ കുരുവമ്പലം വില്ലേജിലെ രണ്ടു കുടുംബത്തിന് പട്ടയം അനുവദിക്കുന്നതിന് തീരുമാനിച്ചു. തീരുമാനം അംഗീകാരത്തിനായി ജില്ലാ ഭരണാധികാരിക്ക് സമർപ്പിക്കും. ഏലംകുളം (12), പുലാമന്തോൾ (9), പുഴക്കാട്ടിരി (8), താഴേക്കോട് (8), കീഴാറ്റൂർ (7), ആലിപ്പറമ്പ് (5), കൂട്ടിലങ്ങാടി (2), അരക്കുപറമ്പ് (1), അങ്ങാടിപ്പുറം (1) എന്നിങ്ങനെയാണ് താലൂക്കിലെ ഭൂരഹിതരുടെ നിലവിൽ ലഭ്യമായ കണക്ക്.

സർക്കാരിന്റെ കൈവശമുള്ള മിച്ചഭൂമിയുടെ രേഖകൾ തഹസിൽദാരുടെ നേതൃത്വത്തിൽ ക്രോഡീകരിക്കുന്ന ജോലിയും പുരോഗിക്കുന്നുണ്ട്. അതത് സ്ഥലങ്ങളിലെ ഭൂരഹിതർക്ക് അവരുടെ പ്രദേശത്തുതന്നെ ഭൂമി നൽകാനാണു ശ്രമം. ഇതിനായി ഭൂവുടമകളിൽനിന്ന് സംഭാവനയായും ഭൂമി സ്വീകരിക്കും. കൂടുതൽ ആവശ്യമായി വന്നാൽ പുറമ്പോക്ക്‌ ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടികളും പരിഗണനയിലുണ്ട്.

പുലാമന്തോൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, അഭിശങ്കർ ഷാജി, കൃഷ്ണദാസ് ആൽപ്പാറ, ഹംസ പാലൂർ, കെ.വി. ജോർജ്, കുരുവമ്പലം വില്ലേജ് ഓഫീസർ വിമൽ രാജ്, സുൽഫിക്കർ അലി എന്നിവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *