
Perinthalmanna Radio
Date: 08-03-2025
പെരിന്തൽമണ്ണ: സന്നദ്ധ പ്രവർത്തനങ്ങളിലും രോഗീ പരിചരണത്തിലും ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടാനും ദുരന്ത മുഖത്തെ രക്ഷാ പ്രവർത്തനത്തിലും സിനിമാ ഷൂട്ടിങ്ങിലും എല്ലാം മറക്കാൻ ആകാത്ത മുഖം. ഇത് പെരിന്തൽമണ്ണക്കാരു ടെ സ്വന്തം വാഹിദ അബു. മേലാറ്റൂർ എടപ്പറ്റ സ്വദേശിനിയായ ഈ 34കാരി അറുനൂറോളം സന്നദ്ധ പ്രവർത്തനങ്ങളിൽ ഇതിനകം പങ്കാളിയായിട്ടുണ്ട്. കേരള വനം വകുപ്പിന്റെ അംഗീകൃത സർപ്പ റെസ്ക്യൂവർ കൂടിയാണ്. 12 വർഷത്തോളമായി ഫോട്ടോഗ്രഫി മേഖലയിൽ നിന്നാണ് വരുമാനം കണ്ടെത്തുന്നത്.
എടപ്പറ്റ പരേതനായ പുളത്ത് അബുവിന്റെ മകളാണ്. പ്ലസ് ടു പഠനം കഴിഞ്ഞതോടെ ഫോട്ടോഗ്രഫി രംഗത്ത് സജീവമായി. പിന്നീട് ക്യാമറ അസിസ്റ്റന്റായി ചലച്ചിത്ര രംഗത്ത്. 2020 മുതൽ പാലിയേറ്റീവിന്റെ സജീവ വളൻറിയർ. ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലും സജീവം. വിപിൻ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കൂടൽ’ സിനിമയുടെ ക്യാമറ സഹായിയാണ്. ഉമ്മ ആമിനക്കും സഹോദരി സാജിതക്കുമൊപ്പം എടപ്പറ്റയിലാണ് താമസം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
