കാഞ്ഞിരപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ആഢ്യൻപാറയിലെ വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു

Share to

Perinthalmanna Radio
Date: 10-03-2025

നിലമ്പൂർ : വേനൽ കടുത്തപ്പോൾ കാഞ്ഞിരപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിലെ വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു.

ചാലിയാർ പഞ്ചായത്തിലെ കാഞ്ഞിരപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ ആഢ്യൻ പാറയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവുണ്ട്.

കാഞ്ഞിരപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് ആഢ്യൻപാറ ജല ടൂറിസം കേന്ദ്രത്തിന്റെയും ചെറുകിട ജലവൈദ്യുത പദ്ധതിയുടെയും പ്രവർത്തനങ്ങൾ നടക്കുന്നത്.

മഴക്കാലത്ത് നിറഞ്ഞ് ഒഴുകുന്ന കാഞ്ഞിരപ്പുഴയിൽ ഇപ്പോൾ പാറക്കെട്ടുകൾക്കിടയിലെ ചെറിയ നീർച്ചാലുകൾ മാത്രമാണുളളത്.

കാഞ്ഞിരപ്പുഴയിൽ നീരൊക്ക് കുറഞ്ഞത് മതിൽമൂല മുതൽ മൈലാടി വരെയുള്ള ഭാഗങ്ങളിലെ ജനങ്ങൾക്കും പ്രയാസം സൃഷ്ടിക്കും. ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിൽനിന്ന് കഴിഞ്ഞ രണ്ട് വർഷം മികച്ച രീതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. വേനൽമഴ ശക്തമായി ലഭിച്ചില്ലെങ്കിൽ വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരും. വേനൽമഴ മാത്രമാണ് ഇനിയുള്ള ഏക ആശ്രയം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *