മുറിവേറ്റ നായയ്ക്ക് രക്ഷകരായി ട്രോമാകെയർ പ്രവർത്തകർ

Share to

Perinthalmanna Radio
Date: 12-03-2025

പെരിന്തൽമണ്ണ : പുഴക്കാട്ടിരി ആശുപത്രിപ്പടിയിൽ കഴുത്തിൽ കയറും ബെൽറ്റും കുടുങ്ങി മുറിവ് പറ്റിയനിലയിൽ ഉപേക്ഷിച്ച രാജപാളയം ഇനത്തിൽപ്പെട്ട വളർത്തുനായയ്ക്ക് രക്ഷകരായി ട്രോമാകെയർ പ്രവർത്തകർ. പുഴക്കാട്ടിരി പ്രദേശത്ത് ദിവസങ്ങളായി അലഞ്ഞുതിരിയുന്ന നായയെ നാട്ടുകാർ പലതവണ പിടികൂടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരനായ ഉണ്ണിക്കൃഷ്ണൻ എന്നയാൾ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരുമായി ബന്ധപ്പെട്ടു. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് യാസർ എരവിമംഗലം, വാഹിദ അബു, ഫാറൂഖ് പൂപ്പലം എന്നിവർ സ്ഥലത്തെത്തി നെറ്റ് ഉപയോഗിച്ച് നായയെ സുരക്ഷിതമായി പിടികൂടി. കഴുത്തിൽ കുടുങ്ങിയ നിലയിൽ കാണപ്പെട്ട ബെൽറ്റും കയറും മുറിച്ചുനീക്കി പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി നായയെ സ്വകാര്യ വൈറ്ററിനറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *