
Perinthalmanna Radio
Date: 12-03-2025
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം- വെലോങ്ങര ബൈപാസ് പദ്ധതിക്ക് ഏറ്റെടുക്കേണ്ട ഭൂമി അളന്ന് വില നിശ്ചയിക്കുന്ന നടപടി ക്രമങ്ങൾ പൂർത്തിയായി. വളാഞ്ചേരി റോഡിൽ നിന്ന് അങ്ങാടിപ്പുറം ടൗണിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അങ്ങാടിപ്പുറം ടൗണിൽ എത്താതെ നേരേ പുതിയ റോഡ് വഴി ദേശിയപാതയിൽ ഓരാടംപാലത്തിന് സമീപത്ത് എത്തുന്നതാണ് ബൈപാസ് പദ്ധതി. മലപ്പുറം, കോഴിക്കോട്, മഞ്ചേരി ഭാഗങ്ങളിൽ നിന്ന് വളാഞ്ചേരി യിലേക്ക് പോകേണ്ട വാഹനങ്ങളും അങ്ങാടിപ്പുറം ടൗണിലെത്താതെ വളാഞ്ചേരി റോഡിലേക്ക് പ്രവേശിക്കാം. ഇത് അങ്ങാടിപ്പുറം ടൗണിലെ ഗതാഗതക്കുരുക്ക് കുറക്കുമെന്നാണ് പ്രതിക്ഷ.
ഭൂമി ഏറ്റെടുക്കലിന് സ്ഥലം അളന്ന് വിലയിട്ടു തുടങ്ങി. ഇതിന്റെ നടപടി ക്രമങ്ങൾ സങ്കീർണം ആയതിനാലാണ് പദ്ധതി നീണ്ടു പോവുന്നത്. രണ്ടു തവണ ഉടമകളുടെ യോഗം വിളിച്ചിരുന്നു.
2022 ഒക്ടോബർ 26നാണ് ബൈപാസിന് പുതുക്കിയ അലൈൻമന്റ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്പൻ്റെ കോർപറേഷൻ ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചത്. പുതുക്കി അലൈൻമെന്റ് പ്രകാരമുള്ള പ്രവൃത്തിക്ക് 16.19 കോടി അനുവദിച്ച് 2023 മേയ് 24 ന് ഉത്തരവായി എന്നാൽ പിന്നീട് നടപടികൾ ഒച്ചിഴയുന്ന വേഗത്തിലായിരുന്നു.
2010ൽ 12.00 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ച് ഉത്തരവാകുകയും റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മൻ്റ് കോർപറേഷനെ നിർവഹണ ഏജൻസിയായി നിശ്ചയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഹൈകോടതിയിൽ എത്തിയതോടെ നടപടികൾ നീണ്ടു. പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ വിലയിരുത്താനായി മഞ്ഞളാംകുഴി അലി എം.എൽ.എ ഭൂവുടമകളുടെയും പ്രാദേശിക ജന പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ അലൈൻമെന്റിന്റെ സാധ്യത വിലയിരുത്തുകയും അത് പ്രകാരം മുന്നോട്ടു പോവുകയുമായിരുന്നു.
പുതുക്കിയ വിശദ പദ്ധതി രേഖ സഹിതവും ആർ. ബി.ഡി.സി.കെ കിഫ്‌ബിക്ക് സമർപ്പിച്ചത് അംഗീകരിച്ചാണ് 16,09,46,735 രൂപ അനുവദിച്ചത്. പുതുക്കിയ പദ്ധതി പ്രകാരം റോഡിൻ്റെ വീതി നേരത്തെ നിശ്ചയിച്ചിരുന്ന 12 മീറ്ററിൽ നിന്നും 13. 40 മീറ്ററായി വർധിച്ചു. സ്ഥലത്തിന് വില നിശ്ചയിച്ച് തുടങ്ങിയതോടെ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാവും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
