മേലാറ്റൂർ മുതൽ ഒലിപ്പുഴ വരെ; റോഡ് പണി വീണ്ടും മുടങ്ങി

Share to

Perinthalmanna Radio
Date: 13-03-2025

മേലാറ്റൂർ ∙ മേലാറ്റൂർ മുതൽ ഒലിപ്പുഴവരെ തുടങ്ങിയ റോഡ് പണി വീണ്ടും മുടങ്ങി. ശേഷിക്കുന്ന അര കിലോമീറ്റർ ദൂരം മാത്രം ബാക്കിയാക്കി രണ്ടാഴ്ചയിലേറെയായി പണി നിർത്തി. ഇടവിട്ട് റോഡിന്റെ ഒരുഭാഗം ടാറിങ് പൂർത്തിയാക്കി. മറുഭാഗം കുണ്ടും കുഴിയുമായി കിടക്കുകയാണ്. റോഡ് പണി നടന്ന ഭാഗത്തിലൂടെ മാത്രം വാഹനങ്ങൾ പോകുന്നതിനാൽ അപകടം കൂടുന്നു. ഒരാഴ്ച മുൻപ് പൊട്ടിയോടത്താലിൽ മിനിലോറിയും ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. അഞ്ചു വർഷമായി 144 കോടി രൂപ ചെലവിൽ തുടങ്ങിയ സംസ്ഥാന പാത വിപുലീകരണത്തിൽപ്പെട്ട ഭാഗമാണിത്. മുടങ്ങിയ റോഡുപണി ഒരു മാസം മുൻപാണ് ചോലക്കുളം മുതൽ ഒലിപ്പുഴ വരെ തുടങ്ങിയത്. പൊട്ടിയോടത്താൽ മുതൽ ഒലിപ്പുഴ മനഴി വരെയാണ് ഇനി ടാറിങ് പൂർത്തിയാക്കാനുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *