വീടിനു മുൻപിലും റോഡരികിലും മിഠായികൾ; വലമ്പൂരിലെ ജനങ്ങൾ ആശങ്കയിൽ

Share to

Perinthalmanna Radio
Date: 14-03-2025

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂർ പ്രദേശത്ത് ജനങ്ങളെ ആശങ്ക യിലാക്കി പുലർച്ചെ വീടിന് മുൻപിലും റോഡരികിലും മിഠായി. വലമ്പൂർ സെൻട്രൽ മുതൽ പുപ്പലം റോഡ് വരെ വീടുകളുടെ ഗേറ്റിന് അരികിൽ മിഠായി വിതറിയിട്ടുണ്ട്. ലഹരി മിഠായിയുടെ കാലത്ത് റോഡിലെ മിഠായി ജനങ്ങളെ ആശങ്കയിലാക്കി. സമീപത്തെ സ്കൂളിൽ അസംബ്ലി ചേർന്ന് വിദ്യാർഥികൾക്ക് ജാഗ്രതാ നിർദേശം നൽകി. പ്രദേശവാസികൾ പോലീസിലും അറിയിച്ചിട്ടുണ്ട്. പുലർച്ചെ പള്ളിയിൽ നിസ്കരിക്കാനായി പോയി തിരിച്ചു വരുന്നവരാണ് സംഭവം ആദ്യം കാണുന്നത്. ചോക്ലേറ്റ് മിഠായികളാണ് വിതറിയിരിക്കുന്നത്. ലഹരി വസ്തുക്കൾ വ്യാപകമാകുന്ന സാഹചര്യത്തിൽ വിതറിയ മിഠായികൾ പരിശോധനയ്ക്ക് വിധേയമാക്കാനും പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി പ്രദേശവാസികളുടെ ആശങ്ക അകറ്റാനും വെൽ ഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *