
Perinthalmanna Radio
Date: 15-03-2025
പുലാമന്തോൾ: പാലൂരിൽ നിയന്ത്രണംവിട്ട കാർ ഹോട്ടലും മരപ്പണി ശാലയും പ്രവർത്തിക്കുന്ന ഷെഡിലേക്ക് പാഞ്ഞു കയറി. ഷെഡിന്റെ മുൻഭാഗം തകർന്നു. ഇവിടെ നിർത്തിയിട്ടിരുന്ന ബൈക്ക് കാറിനടിയിൽ പെട്ട് നാശനഷ്‌ടങ്ങൾ ഉണ്ടായി. ഇന്നലെ ഉച്ചയ്‌ക്ക് 2.45 ഓടെയാണ് സംഭവം.
പുലാമന്തോൾ ഭാഗത്തുനിന്നും കുരുവമ്പലത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽ പെട്ടത്.
നിയന്ത്രണം വിട്ട കാർ ഹോട്ടലും മരപ്പണി ശാലയും പ്രവർത്തിക്കുന്ന ഷെഡിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിൽ ഷെഡിന്റെ ഇരുമ്പ് പൈപ്പ് ഡ്രൈവർ സീറ്റിനു മുകളിലൂടെ തുളച്ചു കയറിയെങ്കിലും ഡ്രൈവർ രക്ഷപ്പെട്ടു.
കുരുവമ്പലം സ്വദേശി സമദ് എന്ന യുവാവാണ് വാഹനം ഓടിച്ചിരുന്നത്.
കാർ നിയന്ത്രണം വിട്ടയുടൻ ഹോട്ടലിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതായി ഡ്രൈവർ സമദ് പറഞ്ഞു.
സമീപത്തെ മരപ്പണി ശാലയിലെ തൊഴിലാളിയുടെ ബൈക്ക് അപകടത്തിൽപ്പെട്ട കാറിന്റെ അടിയിൽ പെട്ടു.
ഷെഡിന്റെ മുൻഭാഗവും തകർന്നു .കാറിന്റെ മുൻഭാഗത്തും സാരമായ കേടുപാടുകൾ പറ്റി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
