
Perinthalmanna Radio
Date: 16-03-2025
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സിഎച്ച് സെന്‍റർ പുതിയ പദ്ധതികളുമായി മുന്നോട്ട്. ജനുവരിയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവർത്തനം ആരംഭിച്ച സിഎച്ച് സെന്‍റർ രോഗികളുടെ ക്ഷേമം മുൻനിർത്തി സൗജന്യമായി വിവിധ തരത്തിലുള്ള രക്തപരിശോധന പദ്ധതികള്‍ പ്രഖ്യാപിച്ചു.
പ്രമേഹ രോഗനിർണയം, കരള്‍രോഗ നിർണയം, വൃക്ക രോഗനിർണയം തുടങ്ങി ഇസിജി ഉള്‍പ്പെടെ എട്ടോളം പരിശോധനകള്‍ സൗജന്യമായി ചെയ്തുകൊടുക്കും.
ഏതാണ്ട് 1500 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് ആണ് സൗജന്യ നിരക്കില്‍ ചെയ്യുന്നത്. മാർച്ച് 15 മുതല്‍ 25 വരെ ആദ്യഘട്ടം എന്ന നിലയില്‍ സൗജന്യ പരിശോധനകള്‍ സിഎച്ച് സെന്‍ററിന്‍റെ ലബോറട്ടറിയില്‍ നിന്നു ലഭ്യമാകും. വിവിധ വിഷയങ്ങള്‍ക്കുള്ള കൗണ്‍സിലിഗും ആരംഭിച്ചിട്ടുണ്ട്. ചെറിയ ഫീസ് ചുമത്തിയാകും കൗണ്‍സിലിംഗ് സേവനം നല്‍കുക. കുട്ടികളിലെ അനാവശ്യഭയം, സ്വഭാവ വൈകല്യങ്ങള്‍, ഉത്കണ്ഠ, അമിതദേഷ്യം, അലസത, പഠനത്തില്‍ താല്പര്യക്കുറവ്,അമിത വൈകാരിക പ്രശ്നങ്ങള്‍, ഉൻമേഷക്കുറവ്, ആത്മഹത്യ പ്രവണത, അന്ധവിശ്വാസങ്ങള്‍, മയക്കുമരുന്ന് ഉപയോഗം, വിഷാദം, ലക്ഷ്യബോധമില്ലായ്മ, ഫാമിലി കൗണ്‍സിലിംഗ്, സോഷ്യല്‍ ഫോബിയാസ്, സൈക്കോതെറാപ്പി, പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്, കപ്പിള്‍ കൗണ്‍സിലിംഗ്, ടീനേജ് കൗണ്‍സിലിംഗ് എന്നീ മേഖലകളില്‍ ആയിരിക്കും കൗണ്‍സിലിംഗ് നല്‍കുക.
നിലവില്‍ ഓർത്തോ, ന്യൂറോ, സ്പോർട്സ് എന്നീ കാറ്റഗറിയിലുള്ള രോഗികള്‍ക്ക് ഫിസിയോതെറാപ്പി നല്‍കിവരുന്നതിന് പുറമേ ഈ ആഴ്ച മുതല്‍ 15 വയസിന് താഴെയുള്ള കുട്ടികളെ ചികിത്സിക്കുന്നതിനുള്ള പീഡിയാട്രിക് റിഹാബിലിറ്റേഷനും ആരംഭിച്ചിട്ടുണ്ട്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
