
Perinthalmanna Radio
Date: 16-03-2025
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭാ കെയർ മിഷൻ പദ്ധതിയുടെ ഭാഗമായി സൗജന്യ അപകട ഇൻഷുറൻസ് രജിസ്ട്രേഷൻ നടത്തി. നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, അങ്കണവാടി അധ്യാപികമാർ, ഹെൽപ്പർമാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, പാചകത്തൊഴിലാളികൾ, സാന്ത്വനം അംഗങ്ങൾ തുടങ്ങി 650-തോളം പേർക്കാണ് ആദ്യഘട്ടത്തിൽ സൗജന്യമായി ഇൻഷുറൻസ് നൽകിയത്.
ഇഎംഎസ് ആശുപത്രിയുടെ ഇൻഷുറൻസ് പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി ചെയർമാൻ വി.പി. അനിൽ നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി. ഷാജി അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ്, ഇഎംഎസ് ആശുപത്രി ഇൻഷുറൻസ് സെക്ഷൻ ഇൻ ചാർജ് രാമദാസ്, വൈസ് ചെയർപേഴ്സൺ എ. നസീറ, സിഡിഎസ് ചെയർപേഴ്സൺ വി.കെ. വിജയ എന്നിവർ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, മൻസൂർ നെച്ചിയിൽ, ഷാൻസി, കെ. ഉണ്ണിക്കൃഷ്ണൻ, ഇ. രാജേഷ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
